ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി. പ്രതിസന്ധി രൂക്ഷമാകുന്നുതുവരെ കേന്ദ്രം ഇടപെടാൻ വൈകിയത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഈ പ്രതിസന്ധി രാജ്യത്തിൻ്റെ സാമ്പത്തിക വ്യവസ്ഥയേയും ബാധിക്കില്ലേയെന്നും കോടതി ചോദിച്ചു. എന്തുകൊണ്ട് നിങ്ങൾക്കു മാത്രം പ്രശ്‌നമെന്ന് ഇൻഡിഗോയോടും ചോദ്യമുണ്ട്. യാത്രക്കാർക്ക് പണം തിരികെ നൽകുന്ന നടപടി കാര്യക്ഷമമാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശിച്ചു. ഇൻഡിഗോ സർവീസ് പ്രതിസന്ധിക്കിടെ വിമാന നിരക്ക് നിരക്ക് 40,000 രൂപവരെയായി ഉയർന്നത് തടയാൻ സാധിക്കാത്തതിൽ കേന്ദ്ര സർക്കാരിനെ കോടതി വിമർശിക്കുകയും ചെയ്‌തു. ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് എത്രയുംവേഗം നഷ്ടപരിഹാരം നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം, ഡിജിസിഎ, ഇൻഡിഗോ എന്നിവർ മതിയായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു. സ്ഥിതിഗതികൾ വഷളാകുന്നതുവരെ ഒന്നുംചെയ്യാതിരിക്കുകയും പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം മാത്രം നടപടി സ്വീകരിക്കുകയും ചെയ്‌തതിന് കേന്ദ്ര സർക്കാരിനെ കടുത്ത ഭാഷയിലാണ് കോടതി വിമർശിച്ചത്.ഇൻഡിഗോ സർവീസ് പ്രതിസന്ധിക്കിടെ വിമാന നിരക്ക് നിരക്ക് 40,000 രൂപവരെയായി ഉയർന്നത് തടയാൻ സാധിക്കാത്തതിൽ കേന്ദ്ര സർക്കാരിനെ കോടതി വിമർശിക്കുകയും ചെയ്തു.
ഒരു പ്രതിസന്ധി ഉണ്ടായാൽ അത് മുതലാക്കാൻ എങ്ങനെയാണ് മറ്റ് വിമാനക്കമ്പനികളെ അനുവദിക്കുക? ടിക്കറ്റ് നിരക്ക് എങ്ങനെയാണ് 35,000 40,000 ആയി മാറുക. നിങ്ങൾ സാഹചര്യം വഷളാകാൻ അനുവദിച്ചു. ഇത്തരമൊരു സാഹചര്യം യാത്രക്കാർക്ക് അസൗകര്യം സൃഷ്ടിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ബാധിക്കുന്നു, കോടതി ചൂണ്ടിക്കാട്ടി.