എ.ഐ രംഗത്തെ ആഗോള ഭീമനും ചാറ്റ് ജി.പി.ടിയുടെ മാതൃകമ്പനിയുമായ ഓപ്പൺഎഐ ഇന്ത്യയിലെ ആദ്യ ഓഫീസ് തുറക്കുന്നു. ന്യൂഡൽഹിയിലെ കോർപ്പറേറ്റ് എഡ്ജ് (Corporatedge) എന്ന വർക്ക്സ്പേസ് കമ്പനിയിൽ നിന്ന് 50 സീറ്റുകളുള്ള ഓഫീസ് സ്പേസാണ് ഓപ്പൺ എ.ഐ സ്വന്തമാക്കിയത്. നോയിഡയോ ഗുരുഗ്രാമോ...