രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴുജില്ലകൾ വ്യാഴാഴ്‌ച വിധിയെഴുതും. ഇതോടെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാകും. പരസ്യപ്രചാരണത്തിൻ്റെ സമാപന ദിവസമായ ചൊവ്വാഴ്ച ആവേശം അലയടിച്ചുയർന്നു. ഒരുമാസത്തോളം നീണ്ട പ്രചാരണത്തിനാണ് കൊട്ടിക്കലാശമായത്. ബൂത്തുകളിലേക്കുള്ള സാമഗ്രികഹ ബുധനാഴ്‌ച വിതരണംചെയ്യും.
തെരഞ്ഞെടുപ്പിനുമുമ്പുതന്നെ കണ്ണൂർ, കാസർകോട് ജില്ലകളിലെ 15 വാർഡുകളിലെ വിജയം എൽഡിഎഫിന് ആവേശം പകരുന്നതായിരുന്നു. ഗ്രാമ, നഗര വ്യത്യാസമില്ലാതെ എങ്ങും കടലരിന്‌പമായാണ് പരസ്യപ്രചാരണം അവസാനിപ്പിച്ചത്.സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കണ്ണൂരിലെ പ്രചാരണത്തിന് ആവേശംപകർന്ന് വിവിധയിടങ്ങളിലെത്തി.