ഒറ്റ വീസയിൽ അബുദാബി യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ രാജ്യങ്ങൾ സന്ദർശിക്കാവുന്ന ജിസിസി ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് (ജിസിസി ഗ്രാൻഡ് ടൂർസ്) അപേക്ഷിക്കാനുള്ള ഡിജിറ്റൽ സംവിധാനം ഉടൻ നിലവിൽവരും.
ആറ് ഗൾഫ് രാജ്യങ്ങളും നടപടികൾ പൂർത്തിയാക്കി അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പറഞ്ഞു. ഇതോടെ, ഓരോ രാജ്യങ്ങൾ സന്ദർശിക്കാനും പ്രത്യേക വീസ എടുക്കുന്ന നിലവിലെ രീതി ഇല്ലാതാകും. വിനോദസഞ്ചാരത്തിനു പുറമേ ഗൾഫിലെ വാണിജ്യ, വ്യാപാര സാമ്പത്തിക മേഖലകൾക്കും ഏകീകൃത വീസ കരുത്തേകുമെന്നാണു പ്രതീക്ഷിക്കുന്നത്.