മധുര, രാമേശ്വരം, പളനി ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ തീർഥാടനകേന്ദ്രങ്ങളിലേക്കും ടൂർപാക്കേജുകൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ബജറ്റ് ടൂറിസം സെൽ. കൊടൈക്കനാൽ, ഊട്ടി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളും പരിഗണനയിലുണ്ട്.കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജുകളിലെ തീർഥാടകർക്ക് ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ മുൻഗണന നൽകുംവിധം പ്രത്യേക ദർശനസംവിധാനം വരും.
കെഎസ്ആർടിസി അധികൃതരും ദേവസ്വം അധികൃതരുമായി പ്രാഥമികചർച്ച നടന്നു. തിരുവിതാംകൂർ ഉൾപ്പെടെയുള്ള ദേവസ്വം ബോർഡുകൾ സന്നദ്ധത പ്രകടിപ്പിച്ചതായി കെഎസ്ആർടിസി അറിയിച്ചു.
പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. നിലവിൽ പഞ്ചപാണ്ഡവക്ഷേത്രം ഉൾപ്പെടെ ഒട്ടേറെ പാക്കേജുകൾ കെഎസ്ആർടിസിക്കുണ്ട്. ക്ഷേത്രങ്ങളിൽ മുൻഗണന ലഭിച്ചാൽ കൂടുതൽ യാത്രക്കാരെ കിട്ടുമെന്ന പ്രതീക്ഷയിലാണ് കോർപ്പറേഷൻ.