Drisya TV | Malayalam News

വിമാനത്തിലെ തകരാറിലായ സീറ്റിലിരുന്ന് യാത്രചെയ്ത യാത്രക്കാരിക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവ് 

 Web Desk    4 Oct 2025

തകരാറിലായ സീറ്റിലിരുന്ന് യാത്രചെയ്തതിനെത്തുടർന്ന് പരിക്കേറ്റ യാത്രക്കാരിക്ക് 10,000 ദിർഹം (ഏകദേശം 2,41,580 രൂപ) നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി സിവിൽ കുടുംബകോടതിയുടെ ഉത്തരവ്.ശാരീരികവും മാനസികവുമായ നാശനഷ്ടങ്ങൾക്ക് 50,000 ദിർഹം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി വിമാനക്കമ്പനിയുടെപേരിൽ കോടതിയിൽ കേസ് കൊടുത്തത്.

യാത്രകഴിഞ്ഞ് ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ ആന്റി-ടെറ്റനസ് കുത്തിവെപ്പ് ഉൾപ്പെടെയുള്ള ചികിത്സതേടുകയും ചെയ്‌തിരുന്നു. തുടർന്നാണ് യുവതിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടത്.

  • Share This Article
Drisya TV | Malayalam News