Drisya TV | Malayalam News

വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മന്ത്രി പി.രാജീവ്

 Web Desk    8 Dec 2025

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്ന് മന്ത്രി പി. രാജീവ്. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചു. അതിജീവിതയ്ക്കൊപ്പമാണ് സർക്കാരെന്നും അദ്ദേഹം അറിയിച്ചു.

നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നകേസിൽ എട്ടുവർഷത്തിനുശേഷമാണ് തിങ്കളാഴ്ച വിധി വന്നത്. കേസിൽ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. നടൻ ദിലീപ് എട്ടാം പ്രതിയായ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം. വർഗീസാണ് വിധി പ്രസ്‌താവിച്ചത്.ദിലീപിനെതിരായുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയാണ് കോടതി അദ്ദേഹത്തെ വെറുതെവിട്ടത്.

  • Share This Article
Drisya TV | Malayalam News