Drisya TV | Malayalam News

തിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു

 Web Desk    8 Dec 2025

തിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽനിന്നു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി മുസ്‌ലിം ലീഗിലെ വട്ടത്ത് ഹസീന (49) ആണു മരിച്ചത്.

പായിമ്പാടം അങ്കണവാടി അധ്യാപികയാണ്. ഇന്നലെ പകൽ മുഴുവൻ വീടുകൾ കയറിയുള്ള വേട്ടഭ്യർഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്താണ് വീട്ടിലെത്തിയത്. രാത്രി 11.15 ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്.

  • Share This Article
Drisya TV | Malayalam News