Drisya TV | Malayalam News

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ അഞ്ച് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

 Web Desk    7 Dec 2025

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തൃശൂർ, എറണാകുളം ജില്ലാ അതിർത്തിയിൽ തുടർച്ചയായി അഞ്ച് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ കള്ള് ഷാപ്പുകൾ അടക്കമുള്ള മദ്യ വിൽപന ശാലകൾ അടച്ചിടണം.

എറണാകുളം ഉൾപ്പെടുന്ന ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ 9-നാണ്. ഇതിനോടനുബന്ധിച്ച് ഏഴാം തീയതി വൈകുന്നേരം മുതൽ നിയന്ത്രണം നിലവിൽ വരും. രണ്ടാം ഘട്ടത്തിൽ, 11-ന് തൃശൂരിൽ വോട്ടെടുപ്പ് നടക്കുമ്പോഴും അതിർത്തിയിലെ 5 കിലോമീറ്റർ പരിധിയിലെ മദ്യശാലകൾക്ക് ഇത് ബാധകമാണ്. വോട്ടെടുപ്പ് കഴിയുന്നത് വരെയാണ് ഈ നിയന്ത്രണം.

  • Share This Article
Drisya TV | Malayalam News