Drisya TV | Malayalam News

എമ്പുരാൻ വിവാദത്തിൽ ഖേദപ്രകടനത്തിന് തയാറാകാതെ ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി

 Web Desk    31 Mar 2025

എമ്പുരാൻ വിവാദത്തിൽ ഖേദപ്രകടനത്തിന് തയാറാകാതെ ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി. ഖേദം പ്രകടിപ്പിച്ചുള്ള മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പങ്കുവച്ചിട്ടും മുരളി അവഗണിച്ചു.

അതേസമയം, വിവാദഭാഗങ്ങൾ നീക്കം ചെയ്‌ത മോഹൻലാൽ ചിത്രം എമ്പുരാൻ നാളെ പ്രദർശനത്തിന് എത്തിയേക്കും. ഗർഭിണിയെ ബലാൽസംഗം ചെയ്യുന്നതടക്കമുള്ള മൂന്ന് മിനിറ്റ് ദൃശ്യങ്ങൾ നീക്കം ചെയ്ത ചിത്രത്തിന്റെ ഗ്രേഡിങ് ഉൾപ്പെടെ പൂർത്തിയാകേണ്ടതുണ്ട്.

ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ബജ്റംഗിയുടെ പേര് ബൽരാജ് എന്ന് തിരുത്തിയേക്കും.ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സെൻസർ ബോർഡ് ഇടപെടൽ ഉണ്ടായെങ്കിലും പിന്നീടുള്ള ചർച്ചയിൽ നിർണായകദൃശ്യങ്ങൾ മാത്രം ഒഴിവാക്കാർ തീരുമാനമാകുകയായിരുന്നു . എമ്പുരാനെ ചൊല്ലിയുള്ള വിവാദത്തിൽ നടൻ മോഹൻലാലിന്റെ ഖേദം പ്രകടിപ്പിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റ‌് സംവിധായകൻ പൃഥ്വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂരും പങ്കുവച്ചെങ്കിലും സൈബർ ആക്രമണം രൂക്ഷമാണ്.

  • Share This Article
Drisya TV | Malayalam News