കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമൻ സെൻ ചുമതലയേറ്റെടുത്തു. ലോക്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ മുൻപാകെ സത്യപ്രതിജ്‌ഞ ചെയ്താണ് ജസ്റ്റിസ് സൗമൻ സെൻ ചുമതലയേറ്റത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ എ.എൻ.ഷംസീർ, മേയർ വി.വി.രാജേഷ്, മന്ത്രി പി.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.