Drisya TV | Malayalam News

അറസ്റ്റിൽ സംശയം, കടകംപള്ളിയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമം’; തന്ത്രിയെ പിന്തുണച്ച് ബിജെപി

 Web Desk    10 Jan 2026

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്‌.ഐ‌.ടി നടപടിയിൽ ദുരൂഹത ആരോപിച്ച് ബിജെപി നേതാക്കൾ. തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിൽ സംശയമുണ്ടെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കടകംപള്ളി സുരേന്ദ്രനിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ദേവസ്വം ബോർഡിന്റെയും ദേവസ്വം മന്ത്രിയുടെയും ഉത്തരവാദിത്വമാണിത്. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോൾ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും, തന്ത്രിയെ അറസ്റ്റ് ചെയ്ത് മന്ത്രിയെ മാത്രം ചോദ്യം ചെയ്യുന്നതെന്തിനാണെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

 

ഇതിന് പിന്നിൽ വലിയ രാഷ്ട്രീയക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി, സോണിയ ഗാന്ധി എന്നിവർക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫോട്ടോ രാജീവ് ചന്ദ്രശേഖർ ഉയർത്തിക്കാട്ടി. സിപിഐഎമ്മും കോൺഗ്രസും ഉൾപ്പെട്ട കുറവാ സംഘം ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു

  • Share This Article
Drisya TV | Malayalam News