Drisya TV | Malayalam News

അഗസ്ത്യാർകൂടം ട്രക്കിങ് 14 മുതൽ ഫെബ്രുവരി 11 വരെ

 Web Desk    5 Jan 2026

അഗസ്ത്യാർകൂടം ട്രക്കിങ്ങ് 14 മുതൽ ഫെബ്രുവരി 11 വരെ നടത്തും. ഒരാൾക്ക് 3000 രൂപയാണ് ഫീസ്. രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ (മോഡേൺ മെഡിസിൻ) ഏഴു ദിവസത്തിനുള്ളിൽ നൽകുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ട്രക്കിങ്ങ് അനുവദിക്കുകയുള്ളൂ.

ഓൺലൈൻ ബുക്കിങ്ങ് രണ്ടു ഘട്ടങ്ങളിലായി നടക്കും. 14 മുതൽ 31 വരെയുള്ള ട്രെക്കിങ്ങിന് ജനുവരി ആദ്യവാരം ബുക്കിങ്‌ ആരംഭിക്കും. ഫെബ്രുവരി 1 മുതൽ 11 വരെ ട്രെക്കിങിന് ജനുവരി മൂന്നാം വാരത്തെ അവസാന ദിവസങ്ങളിലായിരിക്കും ബുക്കിങ്.

  • Share This Article
Drisya TV | Malayalam News