തന്ത്രിയെ ബലിയാടാക്കി ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രാഹുൽ ഈശ്വർ. മുഖ്യമന്ത്രി 2026 ഇലക്ഷന് വേണ്ടിയുള്ള ക്യാമ്പയിൻ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഇലക്ഷൻ പ്രതിരോധ ക്യാമ്പയിനാണ് തന്ത്രിയുടെ അറസ്റ്റിലൂടെ നടപ്പിലാക്കുന്നത്. ദുർബലവും വൈരുദ്ധവുമായ റിമാൻഡ് റിപ്പോർട്ടാണ് പുറത്തു വന്നിട്ടുള്ളത്.
കടകംപള്ളിയെയും ശങ്കർ ദാസിനെയും അറസ്റ്റ് ചെയ്യണമെന്ന് ഞാൻ പറയില്ല. ഇരുവരും പ്രായമുള്ള വ്യക്തികളാണ്. അന്വേഷണസംഘം നന്മയെ കരുതി അവരുടെ ആരോഗ്യം പരിഗണിക്കണം. വ്യക്തിവിരോധം തീർക്കാനായി കോടതിയെയും നിയമത്തെയും ഉപയോഗിക്കുന്നത് ഏറ്റവും വലിയ തിന്മ. സ്വർണം പുറത്തേക്ക് കൊണ്ടുപോകാൻ തന്ത്രി ദേവന്റെ അനുമതി വാങ്ങിയില്ല എന്നാണ് റിമാൻഡ് റിപ്പോർട്ട്.
അനുമതി വാങ്ങിയില്ല എന്ന് അയ്യപ്പൻ എസ് ഐ ടിക്ക് മൊഴി നൽകിയോ എന്നും രാഹുൽ ഈശ്വർ ചോദിച്ചു. സർക്കാരിനും സിപിഐഎമ്മിനും എതിരെ വരുന്ന പ്രചാരണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് തന്ത്രിയുടെ അറസ്റ്റ്. അയ്യപ്പൻ കെ.ജി.എഫിലെ റോക്കി ഭായി അല്ല. അയ്യപ്പനെതിരെ കളിച്ചാൽ വെറുതെ വിടില്ല എന്ന് ചില നേതാക്കൾ പറയുന്നുണ്ട്. യോഗീ ഭാവത്തിലിരിക്കുന്ന മൂർത്തിയാണ് അയ്യപ്പൻ. അങ്ങനെ ഉള്ള പ്രതികാരദാഹിയല്ല അയ്യപ്പനെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.