തമിഴ്നാട്ടിൽ ഇനിമുതൽ സൈക്കിളുകളിലും ബൈക്കുകളിലും ഇടിയപ്പം വിൽക്കുന്നവർക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് നിർബന്ധമാക്കി. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതികളെ തുടർന്നാണ് തമിഴ്‌നാട് ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് നിയമം കൊണ്ടുവന്നത്. നിലവാരം കുറഞ്ഞതും വൃത്തിഹീനവുമായ ഇടിയപ്പം വിൽക്കുന്നതായി പലയിടത്തും പരാതികളുണ്ടായിരുന്നു. ഇത് പരിഹരിക്കാനാണ് ഈ നടപടി.2025 ഡിസംബർ 26 മുതൽ നിർദേശം പ്രാബല്യത്തിൽ വന്നു.
ലൈസൻസ് സൗജന്യമായി ഓൺലൈനായി നേടാം. ഒരു വർഷത്തേക്കാണ് ലൈസൻസിൻ്റെ കാലാവധി. എല്ലാ ഇടിയപ്പം വിൽപ്പനക്കാരും പേരുവിവരങ്ങൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാനും ഭക്ഷ്യസുരക്ഷാ ലൈസൻസ് നേടാനും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ചു. ലൈസൻസ് ഓൺലൈനായി സൗജന്യമായി ലഭിക്കുമെന്നും വർഷം തോറും പുതുക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.