റെയിൽവെയുടെ ആപ്പായ യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ നിന്ന് ഇനിമുതൽ സീസൺ ടിക്കറ്റ് ലഭിക്കില്ല. ഈ വർഷം മാർച്ച് മുതൽ റെയിൽവെയുടെ പുതിയ ആപ്പായ റെയിൻ വൺ ആപ്പിലൂടെയാകും ഇനി സീസൺ ടിക്കറ്റ് എടുക്കാൻ സാധിക്കുക.
റെയിൽവെയുടെ വിവിധ സേവനങ്ങളെ ഒന്നിപ്പിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമാണ് റെയിൽ വൺ. ടിക്കറ്റ് ബുക്കിങ്, പിൻഎൻആർ സ്റ്റാറ്റസ് പരിശോധിക്കൽ,പ്ലാറ്റ്ഫോം ടിക്കറ്റുകൾ,ഭക്ഷണത്തിനുള്ള ഓർഡർ നൽകൽ എന്നിവയെല്ലാം ഈ ആപ്പിലൂടെ സാധ്യമാകും. സാധാരണ ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റും യുടിഎസ് ആപ്പിൽ ലഭിക്കും. നിലവിൽ യുടിഎസ് വഴി സീസൺ ടിക്കറ്റ് എടുത്തവരും പേടിക്കേണ്ട..അത് ഷോ ടിക്കറ്റിൽ നിലനിൽക്കും.
റെയിൽവൺ ആപ്പ് വഴി ഡിജിറ്റൽ പേയ്മെന്റ് മോഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന അൺറിസർവ്ഡ് ടിക്കറ്റുകൾക്ക് 3% കിഴിവ് റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 14 മുതൽ ജൂലൈ 14 വരെ കിഴിവ് ലഭ്യമാകും.