പുതുതായി പുറത്തിറക്കുന്ന മദ്യ ബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാനും ലോഗോ തയ്യാറാക്കാനും മത്സരം സംഘടിപ്പിച്ച ബെവ്‌കോ നടപടിക്കെതിരെ ഹൈക്കോടതി. സംഭവത്തില്‍ വിശദീകരണം തേടി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. ബെവ്‌കോയുടെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നോട്ടീസ്. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു ഹര്‍ജിയിലെ വാദം. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു സര്‍ക്കാര്‍ പരസ്യം.