നിയമസഭാ തിരഞ്ഞെടുപ്പിൽ കോതമംഗലത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി മാത്യു കുഴൽനാടൻ എംഎൽഎ. സീറ്റ് വെച്ചു മാറ്റം ആലോചനയിൽ ഇല്ല. ഇത്തവണയും മൂവാറ്റുപുഴയിൽ യുഡിഎഫ് സ്ഥാനാർഥിയാകും. കോതമംഗലം സീറ്റ് വിജയിക്കണമെന്ന് യുഡിഎഫ്, കോൺഗ്രസ് പ്രവർത്തകർക്കുണ്ട്. പ്രവർത്തകരുടെ ന്യായമായ ആവശ്യമാണ്.
കഴിഞ്ഞ രണ്ടു തവണയായി ഇടതുമുന്നണി ജയിക്കുന്നതിന്റെ പ്രയാസം പ്രവർത്തകർക്കുണ്ട്. അതിൽ ആരെങ്കിലും അഭിപ്രായം പറഞ്ഞതാകും. വിജയസാധ്യത മുന്നിൽ കണ്ടാണ് ആവശ്യം ഉയരുന്നത്. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് യുഡിഎഫ് നേതൃത്വം ആണെന്നും മാത്യുക്കുഴൽനാടൻ പറഞ്ഞു.