Drisya TV | Malayalam News

കോഴിക്കോട് മെഡിക്കൽ കോളേജിന് ബോംബ് ഭീഷണി

 Web Desk    7 Jan 2026

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബോംബ് ഭീഷണി. പ്രിൻസിപ്പലിന് ഇ മെയിൽ വഴിയാണ് സന്ദേശം എത്തിയത്. രാവിലെ 9:15ഓടെയാണ് ഭീഷണി സന്ദേശം. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശം. മുഹമ്മദ് വിക്രം രാജ് ഗുരു എന്നീ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്.മൂന്ന് ആർഡിഎക്സ് ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 1:35 ന് മുൻപ് ആളുകളെ ഒഴിപ്പിക്കണമെന്നുമാണ് മെയിലെ സന്ദേശം. 1979-ലെ നയനാർദാസ് പോലീസ് യൂണിയൻ നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

  • Share This Article
Drisya TV | Malayalam News