2026നെ സ്വാഗതം ചെയ്യുന്ന ലോകത്തിലെ ആദ്യ സ്ഥലമായി കിരിതിമാറ്റി ദ്വീപ് ( ക്രിസ്മസ് ദ്വീപ്). ഇതോടെ ലോകത്ത് പുതുവർഷം പിറന്നു. ഹവായിക്ക് തെക്ക് കിഴക്കായും ഓസ്ട്രേലിയക്ക് വടക്ക് കിഴക്കായും സ്ഥിതി ചെയ്യുന്ന പസഫിക് സമുദ്രത്തിലെ കിരിബാത്തി എന്ന രാജ്യത്തിന്റെ ഭാഗമാണ് ഈ ദ്വീപ്.കിരിബാത്തി എന്ന ദ്വീപ്‌സമൂഹത്തിൽ ഏകദേശം 116,000 ജനസംഖ്യയുണ്ട്. 1979-ൽ ബ്രിട്ടണിൽ നിന്ന് സ്വാതന്ത്ര്യം നേടിയതാണീ രാജ്യം. തെക്കൻ പസഫിക്കിലെ ഏറ്റവും വലിയ സമുദ്ര സംരക്ഷണ കേന്ദ്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. തൊട്ടുപിന്നാലെ ന്യൂസിലൻഡിലെ ചാഥം ദ്വീപിലും പുതുവർഷമെത്തി. 600 ഓളം ആളുകൾ മാത്രമാണ് ഈ ദ്വീപിൽ താമസിക്കുന്നത്.