''കളങ്കാവൽ'' ഡിസംബർ 5-ന് തിയേറ്ററുകളിലെത്തും. ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ഈ ക്രൈം ത്രില്ലറിൽ വിനായകനാണ് നായകൻ. വൻ പ്രേക്ഷക പ്രതീക്ഷയിലുള്ള ചിത്രത്തിന് മികച്ച പ്രീ-സെയിൽ ബുക്കിംഗാണ് ലഭിക്കുന്നത്.
കളങ്കാവൽ തിയറ്ററുകളിൽ എത്താൻ വെറും മൂന്ന് ദിവസമാണ് ഇനി ബാക്കിയുള്ളത്. ഈ അവസരത്തിൽ ചിത്രത്തിന്റെ പ്രീ സെയിൽകളക്ഷനുകളും പുറത്തുവരികയാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ മാത്രം അഡ്വാർസ് സെയിൽ ഒരുകോടി കഴിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലെ കൂടി കളക്ഷനാകുമ്പോൾ പ്രീ സെയിലിൽ മികച്ച തുക കരസ്ഥമാക്കാൻ കളങ്കാവലിന് സാധിക്കും. കൂടാതെ ഇന്നത്തോടെ പ്രണവ് മോഹൻലാൽ ചിത്രം ഡീയസ് ഈറേയുടെ ഫൈനൽ പ്രീ സെയിൽ കളക്ഷൻ കളങ്കാവൽ മറികടക്കുമെന്ന് ട്രാക്കന്മാർ വിലയിരുത്തുന്നു. അതേസമയം, മികച്ച ബുക്കിങ്ങും സിനിമയ്ക്ക് നടക്കുന്നുണ്ട്.