Drisya TV | Malayalam News

2025-ലെ രാജ്യത്തെ ജനപ്രിയ താരങ്ങളുടേയും സംവിധായകരുടേയും പട്ടിക പുറത്തുവിട്ട് ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്

 Web Desk    3 Dec 2025

2025-ലെ രാജ്യത്തെ ജനപ്രിയ താരങ്ങളുടേയും സംവിധായകരുടേയും പട്ടിക പുറത്തുവിട്ട് ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ് (ഐഎംഡിബി). പട്ടികയില്‍ പ്രധാനസ്ഥാനങ്ങളില്‍ മലയാളി താരങ്ങളും ഉള്‍പ്പെട്ടു. ജനപ്രിയ സംവിധായകരില്‍ മോഹന്‍ലാല്‍ ചിത്രം 'എല്‍2: എമ്പുരാന്‍' ഒരുക്കിയ പൃഥ്വിരാജ് അഞ്ചാംസ്ഥാനത്താണ്. 'ലോകഃ ചാപ്റ്റര്‍ വണ്‍- ചന്ദ്ര' സംവിധായകന്‍ ഡൊമിനിക് അരുണ്‍ എട്ടാമതുണ്ട്. 'ലോക'യിലെ നായിക കല്യാണി പ്രിയദര്‍ശന്‍ ജനപ്രിയതാരങ്ങളുടെ പട്ടികയില്‍ ഏഴാംസ്ഥാനത്തുമുണ്ട്.

ബോളിവുഡിലേയും മറ്റ് ഭാഷകളിലേയും മുതിര്‍ന്ന താരങ്ങളെ മറികടന്ന് അഹാന്‍ പാണ്ഡേയും അനീത് പദ്ദയുമാണ് ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ ആദ്യരണ്ട് സ്ഥാനങ്ങളില്‍. ഈ വര്‍ഷം പുറത്തിറങ്ങി വലിയ ചര്‍ച്ചയായി മാറിയ റൊമാന്റിക് കോമഡി ഡ്രാമ 'സയ്യാര'യാണ് ഇരുവരേയും ആരാധകര്‍ക്കിടയില്‍ പ്രശസ്തരാക്കിയത്.

ആമിര്‍ ഖാന്‍ ആണ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത്. ലക്ഷ്യ അഞ്ചാംസ്ഥാനത്തും രശ്മിക മന്ദാന ആറാം സ്ഥാനത്തുമുണ്ട്. ത്രിപ്തി ദിമ്രി, രുക്മിണി വസന്ത് എന്നിവര്‍ എട്ടും ഒമ്പതും സ്ഥാനങ്ങളിലുണ്ട്. 'കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ വണ്ണി'ലെ നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിയാണ് പത്താംസ്ഥാനത്ത്.

'സയ്യാര'യുടെ സംവിധായകന്‍ മോഹിത് സൂരിയാണ് സംവിധായകരുടെ പട്ടികയില്‍ ഒന്നാമത്. പട്ടികയില്‍ ഉള്‍പ്പെട്ട മൂന്ന് തെന്നിന്ത്യന്‍ സിനിമകള്‍ രണ്ടെണ്ണവും മലയാള ചിത്രങ്ങളാണ്. 'കൂലി'യുടെ സംവിധായകന്‍ ലോകേഷ് കനകരാജ് മൂന്നാമതുണ്ട്.

'ദ ബാഡ്‌സ് ഓഫ് ബോളിവുഡ്' സംവിധായകനും ഷാരൂഖ് ഖാന്റെ മകനുമായ ആര്യന്‍ ഖാന്‍ ആണ് രണ്ടാമത്. അനുരാഗ് കശ്യപ് (നിശാഞ്ചി), ആര്‍.കെ. പ്രസന്ന (സിത്താരേ സമീന്‍പര്‍), അനുരാഗ് ബസു (മെട്രോ ഇന്‍ ഡിനോ, ലക്ഷ്മണ്‍ ഉത്തേക്കര്‍ (ഛാവ), നീരജ് ഗെയ്‌വാന്‍ (ഹോംബൗണ്ട്) എന്നിവരാണ് പട്ടികയിലുള്‍പ്പെട്ട മറ്റുള്ളവര്‍.

  • Share This Article
Drisya TV | Malayalam News