ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഒരു പുതിയ ഇന്ത്യൻ ബ്രാൻഡ്കൂടി ഇന്ന് കടന്നുവന്നിരിക്കുന്നു. ഇൻഡ്കൽ ടെക്നോളജീസിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡായ വോബിൾ തങ്ങളുടെ ആദ്യ സ്മാർട്ട്ഫോണായ വോബിൾ വൺ (Wobble One) ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. എപ്പിക് ഹൈപ്പർ എഞ്ചിൻ ഗെയിമിംഗ് സാങ്കേതികവിദ്യയുള്ള മീഡിയടെക് ഡൈമെൻസിറ്റി 7400 SoC കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്. ബജറ്റ് വിലയിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും മിഡറേഞ്ച് സ്മാർട്ട്ഫോൺ സ്മാർട്ട്ഫോൺ ആയാണ് വോബിൾ വൺ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ പ്രാരംഭ മോഡലിന് 22000 രൂപയാണ് വില.
ഇന്ത്യ ആസ്ഥാനമായുള്ള ഇൻഡ്കൽ ടെക്നോളജീസിന്റെ വോബിൾ ഡിസ്‌പ്ലേകൾക്കും സ്മാർട്ട് ടിവികൾക്കും പേരുകേട്ട ബ്രാൻഡാണ്. 116.5 ഇഞ്ച് വോബിൾ മാക്സിമസ് സ്മാർട്ട്ടിവി അടുത്തിടെ ലോഞ്ച് ചെയ്യപ്പെട്ടിരുന്നു. കൂടാതെ വോബിൾ ഇയർബഡ്സ് 2023 ൽ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ വോബിൾ വൺ സ്മാർട്ട്ഫോണിലൂടെ സ്മാർട്ട്ഫോൺ നിർമാണ രംഗത്തും കമ്പനി തങ്ങളുടെ പേര് എഴുതിച്ചേർത്തിരിക്കുന്നു.
6.67 ഇഞ്ച് FHD+ 120Hz ഫ്ലാറ്റ് AMOLED ഡിസ്‌പ്ലേ, ഡോൾബി വിഷൻ എന്നിവയാണ് ഫോണിന്റെ കരുത്ത്. ഫോണിന് അലുമിനിയം അലോയ് ഫ്രെയിമും ഗ്ലാസ് ബാക്കും ഉണ്ട്. 5000mAh ബാറ്ററിയാണ് ഇതിന് ഉള്ളത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം.ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിൽ ഒരുക്കിയിട്ടുണ്ട്.G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ ഈ വോബിൾ ഫോൺ വാഗ്ദാനം ചെയ്യുന്നു.
ഡ്യുവൽ സിം, 3.5mm ഓഡിയോ ജാക്ക്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/GLONASS/ Beidou, USB ടൈപ്പ്-C 2.0, 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഇതിലെ ബാറ്ററി ഒറ്റ ചാർജിൽ 47 മണിക്കൂർ കോളിംഗ്, 24 മണിക്കൂർ വീഡിയോ സ്ട്രീമിംഗ്, 22 ദിവസത്തെ സ്റ്റാൻഡ്‌ബൈ എന്നിവ വാഗ്ദാനം ചെയ്യുന്നു.