ഹാൽ സിനിമയ്ക്ക് പ്രദർശനാനുമതി നൽകി ഹൈക്കോടതി. സിനിമയിൽ രണ്ടു മാറ്റങ്ങൾ വരുത്തിയ ശേഷം സെൻസർ ബോർഡിനെ സമീപിക്കാം എന്നാണ് കോടതി പറഞ്ഞത്. ധ്വജ പ്രണാമത്തിലെ 'ധ്വജ' മ്യൂട്ട് ചെയ്യണമെന്നും മതാടിസ്‌ഥാനത്തിലുള്ള വിവാഹത്തിന്റെ കണക്ക് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകാനുള്ള സെൻസർ ബോർഡ് തീരുമാനവും ഹൈക്കോടതി അംഗീകരിച്ചില്ല.
സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. സെൻസർ ബോർഡ് അനാവശ്യമായ നിബന്ധനകൾ മുന്നോട്ട് വയ്ക്കുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരമുണ്ടെന്നായിരുന്നു സെൻസർ ബോർഡിന്റെ വാദം.ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ചിത്രം റിലീസ് ചെയ്യുമെന്നും സംവിധായകൻ റഫീഖ് വീര പറഞ്ഞു.