Drisya TV | Malayalam News

ഓപ്പൺഎഐ ഇന്ത്യയിലെ ആദ്യ ഓഫീസ് തുറക്കുന്നു

 Web Desk    14 Nov 2025

എ.ഐ രംഗത്തെ ആഗോള ഭീമനും ചാറ്റ് ജി.പി.ടിയുടെ മാതൃകമ്പനിയുമായ ഓപ്പൺഎഐ ഇന്ത്യയിലെ ആദ്യ ഓഫീസ് തുറക്കുന്നു. ന്യൂഡൽഹിയിലെ കോർപ്പറേറ്റ് എഡ്‌ജ് (Corporatedge) എന്ന വർക്ക്സ്പേസ് കമ്പനിയിൽ നിന്ന് 50 സീറ്റുകളുള്ള ഓഫീസ് സ്പേസാണ് ഓപ്പൺ എ.ഐ സ്വന്തമാക്കിയത്. നോയിഡയോ ഗുരുഗ്രാമോ പോലുള്ള സമീപ പ്രദേശങ്ങളെ ഒഴിവാക്കി രാജ്യതലസ്ഥാനമായ ഡൽഹിയിൽ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കമ്പനിയുടെ ശ്രമം.

ചാറ്റ്ജിപിടിയുടെ ആഗോളതലത്തിലെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ഇത് കണക്കിലെടുത്ത് ഇന്ത്യയിൽ ഓഫീസ് അന്വേഷിക്കുകയാണെന്ന് അടുത്തിടെ കമ്പനി സി.ഇ.ഒ സാം ആൾട്ട്മാൻ പറഞ്ഞിരുന്നു. പിന്നാലെയാണ് ഡൽഹിയിൽ ഓഫീസ് തുറന്നതായുള്ള വാർത്തയുമെത്തിയത്. ഇക്കാര്യത്തിൽ ഓപ്പൺ എ.ഐയോ കോർപറേറ്റ് എഡ്ജോ പ്രതികരിച്ചിട്ടില്ല.

  • Share This Article
Drisya TV | Malayalam News