ഏഷ്യാകപ്പ് ട്വൻ്റി20 ക്രിക്കറ്റിൽ ഇന്ത്യ ആദ്യമത്സരത്തിൽ ആതിഥേയരായ യുഎഇയെ നേരിടുന്നു. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചിട്ടുണ്ട്. സഞ്ജുവാണ് വിക്കറ്റ് കീപ്പർ. അതേസമയം പേസർ അർഷ്ദീപിന് ടീമിൽ ഇടംനേടാനായില്ല. ബുംറ കളിക്കുന്നുണ്ട്.ഈർപ്പം നിറഞ്ഞ പിച്ചിൽ മഞ്ഞുവീഴ്ചയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ബൗളിങ് തിരഞ്ഞെടുത്തതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു.
ഒരിടവേളയ്ക്കുശേഷം ടി-20 ഫോർമാറ്റിലേക്ക് തിരിച്ചെത്തിയ ഏഷ്യാ കപ്പിൽ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്‌താനും ഒമാനുമാണ് എ ഗ്രൂപ്പിലെ മറ്റുപോരാളികൾ.