Drisya TV | Malayalam News

രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി കോടതി തള്ളി

 Web Desk    4 Dec 2025

യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു ജാമ്യമില്ല. രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി കോടതി തള്ളി. അറസ്‌റ്റ് തടയണമെന്ന രാഹുലിന്റെ ഹർജിയും കോടതി തള്ളി. ഇതോടെ രാഹുലിനെ അറസ്‌റ്റ് ചെയ്യാനുള്ള തടസങ്ങൾ എല്ലാം നീങ്ങിയിരിക്കുകയാണ്. പ്രോസിക്യൂഷൻ ഹാജരാക്കിയ പുതിയ തെളിവുകൾ കൂടി പരിശോധിച്ച ശേഷമാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി എസ്.നസീറ വിധി പ്രഖ്യാപിച്ചത്.

അറസ്‌റ്റ് തടയണമെന്ന രാഹുലിന്റെ ഹർജിയും കോടതി തള്ളി. ഇതോടെ രാഹുലിനെ അറസ്റ്റ‌് ചെയ്യാനുള്ള തടസങ്ങൾ എല്ലാം നീങ്ങിയിരിക്കുകയാണ്. പ്രോസിക്യൂഷൻ ഹാജരാക്കിയ പുതിയ തെളിവുകൾ കൂടി പരിശോധിച്ച ശേഷമാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി എസ്.നസീറ വിധി പ്രഖ്യാപിച്ചത്. ജാമ്യം കോടതി നിഷേധിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.

 

രാഹുലിനെതിരെ പുതുതായി റജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിന്റെ എഫ്ഐആറും പ്രോസിക്യൂഷൻ കോടതിയിൽ ഇന്ന് ഹാജരാക്കിയിരുന്നു. രാഹുൽ സ്‌ഥിരമായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും ജാമ്യം നൽകുന്നത് കേസിന്റെ തുടർനടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ബലാത്സംഗവും ഗർഭഛിദ്രവും നടന്നുവെന്നു സ്‌ഥാപിക്കുന്നതിനു ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. നിസഹായയായ സ്ത്രീ കുടുംബപ്രശ്ന‌ം പറയാൻ സമീപിച്ചപ്പോൾ ഭീഷണിപ്പെടുത്തി നഗ്നദൃശ്യം പകർത്തിയശേഷം ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന ആരോപണമാണ് രാഹുലിനെതിരെയുള്ളത്. ഗുരുതരമായ കുറ്റകൃത്യം നടന്നുവെന്നു ചൂണ്ടിക്കാട്ടുന്ന പൊലീസ് റിപ്പോർട്ടാണ് കോടതിയിൽ നൽകിയത്. നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതിനു തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതു സംബന്ധിച്ച രേഖകൾ ആണ് ഇന്ന് കോടതിയിൽ നൽകിയത്.

യുവതിയുടെ കേസിൽ ഉഭയസമ്മത്രപകാരമായിരുന്നു ശാരീരികബന്ധം എന്ന രാഹുലിന്റെ വാദം ഖണ്ഡിക്കാനാണ് വിവാഹവാഗ്ദാനം നൽകി 23കാരിയെ പീഡിപ്പിച്ചുവെന്ന കേസിലെ എഫ്ഐആർ കൂടി പ്രോസിക്യൂഷൻ ഹാജരാക്കിയത്. പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തി രാഹുൽ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഗർഭഛിദ്രത്തിനു സമ്മർദം ചെലുത്തിയായിരുന്നു ഭീഷണിയെന്നും ഫ്ളാറ്റിൽനിന്നു ചാടുമെന്നു പറഞ്ഞുവെന്നുമാണ് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്.

  • Share This Article
Drisya TV | Malayalam News