Drisya TV | Malayalam News

വാൽപ്പാറയിലേക്കുപോകുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കും നവംബർ ഒന്നുമുതൽ ഇ-പാസ് വേണമെന്ന് മദ്രാസ് ഹൈക്കോടതി

 Web Desk    20 Sep 2025

വാൽപ്പാറയിലേക്കുപോകുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കും നവംബർ ഒന്നുമുതൽ ഇ-പാസ് വേണമെന്ന് മദ്രാസ് ഹൈക്കോടതി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാൽപ്പാറയുടെ പരിസ്ഥിതിസംരക്ഷണം മുൻനിർത്തിയാണ് ഇ-പാസ് ഏർപ്പെടുത്തുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി.

വാഹനങ്ങൾ തമിഴ്‌നാട് ടൂറിസംവകുപ്പിന്റെ സൈറ്റിൽ രജിസ്റ്റർചെയ്‌ത്‌ ഇ-പാസ് വാങ്ങണം. നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുപോകുന്നത് തടയാൻ പ്രവേശനകേന്ദ്രങ്ങളിൽ പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ ജില്ലാഭരണകൂടമാണ് നടപടിയെടുക്കേണ്ടത്.

  • Share This Article
Drisya TV | Malayalam News