Drisya TV | Malayalam News

ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി

 Web Desk    3 Dec 2025

ആലപ്പുഴ കാർത്തികപ്പള്ലിയിലാണ് സംഭവം. കൈത്തോക്കിൽ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് വെടിയുണ്ടകളാണ് ലഭിച്ചത്. വിദ്യാർത്ഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്കൂ‌ൾ അധികൃതർ ബാഗ് പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകൾ കണ്ടത്.പിന്നാലെ അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.

ട്യൂഷന് പോയപ്പോൾ അതിന് സമീപത്തെ പറമ്പിൽ വെടിയുണ്ടകൾ കിടക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥി നൽകിയ മൊഴി. വെടിയുണ്ടകൾ പൊലീസിന് കൈമാറി. ഇത് വിദഗ്‌ധ പരിശോധനയ്ക്ക് അയക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

  • Share This Article
Drisya TV | Malayalam News