കുടുംബക്ഷേത്രത്തിനുള്ളിലെ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കും ഇടയിൽ സൂക്ഷിച്ചിരുന്ന 30 ലിറ്റർ മദ്യം നെയ്യാറ്റിൻകര എക്‌സൈസ് സംഘം പിടികൂടി. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ആരാധനാലയത്തിന്റെ മറവിൽ മദ്യക്കച്ചവടം കണ്ടെത്തിയത്.
നെയ്യാറ്റിൻകര പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അർജുനനെ എക്‌സൈസ് പിടികൂടി. വൻതോതിൽ മദ്യം ശേഖരിക്കുകയും ആവശ്യക്കാർക്ക് ഇയാൾ എത്തിക്കുകയും ചെയ്തിരുന്നതായി എക്‌സൈസ് അറിയിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ.അജയകുമാർ, പ്രിവൻറീവ് ഓഫീസർ എം.എസ്. അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.