Drisya TV | Malayalam News

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ച കൂടി അവധി,ഡിസംബര്‍ 5ന് ഓണ്‍ലൈന്‍ യോഗം

 Web Desk    2 Dec 2025

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം അവധി നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കി സര്‍ക്കാര്‍. പ്രതിവാര പ്രവൃത്തി ദിവസങ്ങളുടെ എണ്ണം അഞ്ചാക്കി കുറയ്ക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡിസംബര്‍ 5ന് ഓണ്‍ലൈനായാണ് യോഗം വിളിച്ചിരിക്കുന്നത്. സംഘടനകളുടെ അഭിപ്രായവും നിര്‍ദേശവും ഇ–മെയിലില്‍ മുന്‍കൂട്ടി അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

ശനിയാഴ്ച കൂടി അവധി കിട്ടിയാലും നിലവിലുള്ള മറ്റ് ആനുകൂല്യങ്ങളൊന്നും വിട്ടുനല്‍കാനാവില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ക്കുള്ളത്. അതേസമയം, പ്രവൃത്തി ദിനം അഞ്ചായി ചുരുക്കുമ്പോള്‍ സര്‍ക്കാര്‍ ഓഫിസില്‍ ഫയലുകള്‍ ഇനിയും കുന്നുകൂടുമോയെന്ന ആശങ്കയിലാണ് ജനങ്ങളും പൊതുപ്രവര്‍ത്തകരും.

  • Share This Article
Drisya TV | Malayalam News