Drisya TV | Malayalam News

ബോണക്കാട് വനത്തിൽ കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തി

 Web Desk    2 Dec 2025

കടുവകളുടെ എണ്ണമെടുക്കാനായി പോയി ബോണക്കാട് വനത്തിൽ കാണാതായ മൂന്ന് ഉദ്യോഗസ്ഥരെയും കണ്ടെത്തി. പാലോട് ഫോറസ്റ്റ് ഓഫിസിലെ ഫോറസ്റ്റർ വിനീത, ബീറ്റ് ഫോറസ്റ്റ് ഓഫിസർ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കണ്ടെത്തിയത്. ബോണക്കാട് ഈരാറ്റുമുക്ക് ഭാഗത്താണ് ജീവനക്കാർ ഉള്ളത്. ഇന്നലെ രാവിലെയാണ് ഇവർ കാട്ടിലേക്ക് പോയത്. 

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും (എൻടിസിഎ) ചേർന്നു 4 വർഷത്തിലൊരിക്കൽ നടത്തുന്ന കടുവ സെൻസസ് ഇന്നലെയാണ് ആരംഭിച്ചത്. ‘എം സ്ട്രൈപ്സ്’ ആപ് ഉപയോഗിച്ച് കടലാസ് രഹിതമായാണു കണക്കെടുപ്പ്. കടുവകളുള്ള മേഖലകൾ ജിപിഎസ് സഹായത്തോടെ അടയാളപെടുത്താനുള്ള (ജിയോ ടാഗിങ്) സൗകര്യവും ഉണ്ട്.

  • Share This Article
Drisya TV | Malayalam News