Drisya TV | Malayalam News

ശബരിമല സ്വർണക്കൊള്ള: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പത്മകുമാർ അറസ്റ്റിൽ

 Web Desk    20 Nov 2025

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ അറസ്റ്റിൽ. സിപിഎം മുൻ എംഎൽഎയും പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമാണ്.വ്യാഴാഴ്ച രാവിലെ ചോദ്യംചെയ്യലിനായി പത്മകുമാര്‍ എസ്ഐടിക്ക് (പ്രത്യേക അന്വേഷണ സംഘം) മുന്നില്‍ ഹാജരായിരുന്നു. തിരുവനന്തപുരത്ത രഹസ്യകേന്ദ്രത്തില്‍വെച്ചായിരുന്നു ചോദ്യംചെയ്യൽ നടന്നത്. പിന്നാലെ വൈകീട്ട് മൂന്നുമണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  

സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായവരുടെ മൊഴികൾ പത്മകുമാറിന് എതിരാണെന്നാണ് പുറത്ത് വരുന്ന വിവരം.പത്മകുമാറാണെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശചെയ്തത് എന്നാണ് എസ്‌ഐടി വിലയിരുത്തല്‍. ഇരുവരും തമ്മിൽ തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്‌ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News