തലനാട് പഞ്ചായത്ത് ചോനമലയിൽ കടന്നൽ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു. പാറനാനിക്കൽ ജസ്റ്റിൻ (53) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തിൽ നിൽക്കുമ്പോൾ കടന്നൽ ആക്രമിക്കുകയായിരുന്നു.
സംസാരശേഷിയില്ലാത്ത ആളാണ് ജസ്റ്റിൻ. ഗുരുതരമായി പരുക്കേറ്റ ജസ്റ്റിൻ ഓടി സമീപത്തുള്ള വീട്ടിലെത്തി. തുടർന്ന് തലനാട് ആശുപത്രിയിലേക്ക് എത്തിച്ചു. തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ.