ജീവനക്കാർ നിർബന്ധമായും ആഴ്ചയിൽ 5 ദിവസം ഓഫിസിലെത്തി ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ അമേരിക്കൻ കമ്പനിയായ പാരമൗണ്ട് സ്കൈഡാൻസ് ചിന്തിച്ചിരുന്നില്ല കമ്പനിയിലെ ജീവനക്കാരിൽ 600 പേർ രാജിവയ്ക്കുമെന്ന്.ഇതുമൂലം പാരമൗണ്ട് ഡാൻസിന് 185 ദശലക്ഷം ഡോളറാണ് നഷ്‌ടം വന്നത്. വിനോദ വ്യവസായത്തിൽ സഹകരിച്ചു പ്രവർത്തിക്കുന്ന കോൺഗ്ലോമെറേറ്റ് കമ്പനിയാണ് പാരമൗണ്ട് സ്കൈഡാൻസ്.
പാരമൗണ്ടും സ്കൈഡാൻസും രണ്ടു വ്യത്യസ് കമ്പനികളായിരുന്നു. അവ ലയിപ്പിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത് 2025ൽ ആണ്.
ഇതിന്റെ ഭാഗമായി ഒരു സെവറൻസ് ബൈഔട്ട് പാക്കേജും പ്രഖ്യാപിച്ചു. തങ്ങൾ അതു സ്വീകരിച്ചു പിരിഞ്ഞു പോകുകയാണ്. അല്ലാതെ ആഴ്ചയിൽ 5 ദിവസം ഓഫിസിലെത്താൻ ഉദ്ദേശിക്കുന്നില്ലെന്ന നിലപാട് സ്വീകരിച്ച് സെവറൻസ് പാക്കേജ് സ്വീകരിച്ച് ജീവനക്കാർ പോകുകയായിരുന്നു.
പാരമൗണ്ടും സ്‌കൈഡാന്‍സ് മീഡിയയും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചപ്പോള്‍ സ്കൈഡാൻസിന്റെ നിക്ഷേപകർക്ക് 2.4 ബില്യൺ ഡോളർ നൽകേണ്ടി വന്നു.
പാരമൗണ്ട് ഗ്ലോബലിന്റെ ക്ലാസ് എ, ക്ലാസ് ബി ഓഹരിയുടമകൾക്ക് 4.5 ബില്യൺ ഡോളറും നൽകി. മറ്റു ചെലവുകളും കൂട്ടി 8 ബില്യൺ ഡോളറാണ് ഇരു കമ്പനികളും യോജിച്ചപ്പോൾ ചെലവു വന്നത്. അതിനു ശേഷമാണ് ഡേവിഡ് മേധാവിയായി എത്തുന്നത്. വീട്ടിലിരുന്നു മറ്റും ജോലിയെടുക്കുന്ന ജീവനക്കാരെല്ലാം ഇനി ഓഫിസിലെത്തി പണിയെടുക്കണം എന്നാണ് ഡേവിഡ് ആവശ്യപ്പെട്ടത്.
നേരിട്ട് എത്തി ഒരുമിച്ചിരുന്ന് ജോലി ചെയ്യുക എന്നു പറഞ്ഞാൽ പരസ്‌പരം ഒരു ടീമായി പ്രവർത്തിക്കുക എന്നതാണ്.. എന്നാൽ, ഇതോടെ പാരമൗണ്ടിന്റെ ലോസ് ആഞ്ചലീസ്, ന്യൂയോർക്ക് ഓഫിസുകളിലെ 600 ജോലിക്കാൻ സെവറൻസ് പാക്കേജ് വാങ്ങി പിരിഞ്ഞു പോകാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് കമ്പനി ഫയൽ ചെയ്ത രേഖകളിൽ നിന്ന് മനസിലായത്. പുനർരൂപീകരണത്തിന്റെ ഭാഗമായി തങ്ങൾക്ക് മൊത്തം 1.7 ബില്യൺ ഡോളർ നഷ്ടം വരുമെന്ന് ഓഹരിയുടമകളെ കമ്പനി അറിയിച്ചു കഴിഞ്ഞു