ആപ്പിൾ iOS 26.0.1 അപ്‌ഡേറ്റ് പുറത്തിറക്കി. ഐഫോൺ ഉപയോക്താക്കൾ ഉടൻ തന്നെ ഇത് അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി നിർദ്ദേശിച്ചു. ഈ അപ്‌ഡേറ്റിനൊപ്പം ചില പ്രധാന ബഗ് പരിഹാരങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.ഐഫോൺ 17 സീരീസ് പുറത്തിറങ്ങിയതുമുതൽ, പ്രത്യേകിച്ച് iOS 26 അപ്‌ഡേറ്റിന് ശേഷം, ഐഫോൺ ഉപയോക്താക്കൾ വേഗത്തിലുള്ള ബാറ്ററി ചോർച്ചയെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. പലരും ഈ പ്രശ്നം നേരിടുന്നുണ്ട്.