അപൂർവ വാഹന നമ്പർ പ്ലേറ്റുകളുടെ 119-ാമത് ലേലത്തിലൂടെ 9.8 കോടി ദിർഹം (ഏകദേശം 236 കോടി രൂപ) വരുമാനം നേടിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ അറിയിച്ചു.
ബിബി 88 എന്ന നമ്പർ പ്ലേറ്റിന് മാത്രം 1.4 കോടി ദിർഹം (ഏകദേശം 33.82 കോടി രൂപ) ലഭിച്ചു. ഗ്രാൻഡ് ഹയാത്ത് ദുബായ് ഹോട്ടലിൽ നടന്ന ലേലത്തിൽ ഏറ്റവുംഉയർന്ന തുക സ്വന്തമാക്കിയതും ഇതേ നമ്പറിലൂടെയാണ്.വൈ 31 (62.7 ലക്ഷം ദിർഹം), എം 78, ബിബി 777 (60 ലക്ഷം ദിർഹം വീതം) എന്നിവയാണ് ലേലത്തിൽ ഉയർന്ന തുക സ്വന്തമാക്കിയ മറ്റു നമ്പർ പ്ലേറ്റുകൾ. രണ്ടുമുതൽ അഞ്ച് അക്കങ്ങളുള്ള 90 പ്രീമിയം നമ്പർ പ്ലേറ്റുകളാണ് ലേലത്തിലുണ്ടായിരുന്നത്.