ഫോബ്സിന്റെ അതിസമ്പന്നരുടെ പട്ടികയിൽ കേരളത്തിൽ വീണ്ടും ഒന്നാമതായി ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ യൂസുഫലി. പട്ടികയിൽ 548-ാം സ്ഥാനത്താണ് യൂസുഫലിയുള്ളത്. ഏഴ് ബില്യൺ ഡോളറാണ് യൂസുഫലി. 19 മില്യൺ ഡോളറിന്റെ വർധനവ് സമ്പാദ്യത്തിലുണ്ടായതോടെയാണ് അദ്ദേഹം വീണ്ടും ഒന്നാമതായത്.
763-ാം സ്ഥാനത്തുള്ള ജോയ് ആലുക്കാസാണ് പട്ടികയിൽ രണ്ടാമത്. 5.3 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 1021-ാം സ്ഥാനത്തുള്ള രവിപിള്ളയാണ് മലയാളികളുടെ പട്ടികയിൽ മൂന്നാമത്. 3.9 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെറെ ആസ്‌തി. 0.14 ബില്യൺ ഡോളറിന്റെ ആസ്‌തിവർധന രവിപിള്ളക്ക് ഉണ്ടായി. ആഗോളതലത്തിൽ ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ മുകേഷ് അംബാനിയാണ് ഒന്നാമത്. 105.8 ബില്യൺ ഡോളറാണ് അംബാനിയുടെ ആസ്‌തി. 676 മില്യൺ ഡോളറിന്റെ വർധനവാണ് മുകേഷ് അംബാനിയുടെ ആസ്തിയിൽ ഉണ്ടായത്. അദാനി ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ ഗൗതം അദാനി പട്ടികയിൽ 29-ാം സ്ഥാനത്താണ്. 64.3 ബില്യൺ ഡോളറാണ് അദാനിയുടെ ആകെ ആസ്തി. 72 മില്യൺ ഡോളറിന്റെ വർധനവാണ് മുകേഷ് അംബാനിയുടെ ആസ്തിയിൽ ഉണ്ടായത്.