പലരും ഒരു രാജ്യത്തിന്റെ വിസ സംഘടിപ്പിക്കാൻപ്രയാസപ്പെടാറുണ്ട്. നിയമ, സാങ്കേതിക, രാഷ്ട്രീയ കാരണങ്ങളുടെ നൂലാമാലകളിൽ അകപ്പെട്ട് വിസ കിട്ടാതെപോയ എത്രയോ പേരെ കാണാം. എന്നാൽ ഇന്ത്യക്കാരനായ ഒരു ഡോക്ടർ അമേരിക്കൻ വിസയൊക്കെ നിസ്സാരമെന്ന ഭാവത്തിലാണ്.തനിക്ക് അമേരിക്കൻ ടൂറിസ്റ്റ് വിസ ലഭിക്കാൻ, മൂന്ന് ചോദ്യങ്ങൾ ഉൾപ്പെടെ 30 സെക്കൻഡ് സമയമേ വേണ്ടിവന്നുള്ളൂവെന്നാണ് യുവ ഡോക്ടർ പറഞ്ഞത്. റെഡിറ്റ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിൽ ഡോക്ടർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളി തരംഗമാകുന്നത്.
കൊൽക്കത്ത സ്വദേശിയായ തനിക്ക് B1/B2 വിസിറ്റർ വിസ ലഭിച്ചു, അതിന് രേഖകളൊന്നും പരിശോധിച്ചില്ല. 2025 ഡിസംബറിൽ തനിച്ച് യാത്രചെയ്യാനാണ് വിസയ്ക്ക് അപേക്ഷിച്ചത്.കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ 3 ചോദ്യങ്ങൾ മാത്രമാണ് ചോദിച്ചത്.' അദ്ദേഹം പറഞ്ഞു.സാമ്പത്തികവും തൊഴിലും സംബന്ധിച്ച രേഖകൾ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമെന്ന് കരുതിയിരുന്നു. അതെല്ലാം ശരിയാക്കിയാണ് അഭിമുഖത്തിന് പോയത്. എന്നാൽ അവർ അതൊന്നും ചോദിച്ചില്ല. എന്താണ് ജോലി, എന്തിനാണ് അമേരിക്കയിൽ പോകുന്നത്, അവിടെ കുടുംബാംഗങ്ങൾ ആരെങ്കിലുമുണ്ടോ എന്നൊക്കെ ആയിരുന്നു ചോദ്യങ്ങൾ. ഒരു കോർപറേറ്റ് ആശുപത്രിയിൽ അത്യാഹിത പരിചരണ വിഭാഗത്തിൽ ജോലിചെയ്യുന്ന ഡോക്ടറാണ്.ന്യൂയോർക്കിൽ പുതുവത്സരം ആഘോഷിക്കാനാണ് പോകുന്നത്. അവിടെ കുടുംബക്കാരോ ബന്ധുക്കളോ ഇല്ലെന്നും പറഞ്ഞപ്പോൾ ഉടൻ തന്നെ വിസ അംഗീകരിച്ചെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.