ആർത്തവം നീട്ടിവെയ്ക്കാനുള്ള ഗുളിക കഴിച്ചതിന്റെ ഫലമായി രക്തം കട്ടപ്പിടിച്ച് 18-കാരി മരിച്ച സംഭവം പ്രമുഖ വാസ്കുലർ സർജൻ ഡോ. വിവേകാനന്ദ് വെളിപ്പെടുത്തിയിരുന്നു. മൂന്ന് ദിവസം ഹോർമോൺ ഗുളികകൾ കഴിച്ചതായും പിന്നീട് തുടകളിലും കാലുകളിലും നീര് വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.അപകടകരമായി രക്തം കട്ടപിടിക്കുന്ന അവസ്ഥയായ ഡീപ് വെയിൻസ് (Deep vein thrombosis) കുട്ടിക്ക് ബാധിച്ചതായി പിന്നീട് വ്യക്തമായെങ്കിലും അവരെ രക്ഷിക്കാനായില്ല. റീബൂട്ടിംഗ് ദി ബ്രെയിൻ പോഡ്കാസ്റ്റിലായിരുന്നു ഡോക്‌ടറുടെ വെളിപ്പെടുത്തൽ.