വൈക്കം മഹാദേവ ക്ഷേത്രത്തിൽ 2013 ലും 2025ലും നടന്ന വടക്കു പുറത്ത് പാട്ടിന്റെ ആചാര്യനായിരുന്ന കുടവെച്ചൂർ ചൂളയിൽ വീട്ടിൽ പുതുശ്ശേരി ശങ്കര കുറുപ്പ് (87 ) നിര്യാതനായി. സംസ്കാരം നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ചേർത്തല കാർത്ത്യായനി ദേവി ക്ഷേത്രത്തിൽ 35 വർഷം പൂജപ്പാട്ട് ലാവണത്തിൽ ജോലി ചെയ്തിരുന്നു. കുടവെച്ചൂർ ഗോവിന്ദപുരം ക്ഷേത്രം , മറവൻതുരുത്ത് വാക്കയിൽ ശാസ്താ ക്ഷേത്രം , ഇടകൊച്ചി ശ്രീനാരായണ ക്ഷേത്രം എന്നിവിടങ്ങളിലും ജോലി നോക്കിയിട്ടുണ്ട്. 1977 ,1989, 2001 ലും വൈക്കം ക്ഷേത്രത്തിൽ നടന്ന വടക്കു പുറത്ത് പാട്ടിന്റെ ആചാര്യനായ പുതുശ്ശേരി രാഘവകുറുപ്പിന്റെ സഹോദരനാണ്. ക്ഷേത്ര കലാപീഠം അദ്ധ്യാപകൻ വെച്ചുർ രാജേഷിന്റെ കൊച്ചച്ചനാണ് ശങ്കര കുറുപ്പ് . ഭാര്യ പരേതയായ രത്നമ. മക്കൾ. രതീഷ് , പരേതയായ രശ്മി, മരുമക്കൾ - സുധീഷ് , ദിവ്യ