ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച നടപടി ഭരണഘടനാ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റവും, രാജ്യത്തിന്റെ മതേതര മനസ്സിനെ വേദനിപ്പിക്കുന്നതു മാണെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊച്ചിടപ്പാടി വാർഡ് കമ്മിറ്റി.
നിരപരാധികളും , നിസ്വാർത്ഥ സേവനം ചെയതവരുമായ കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കുന്നതോടൊപ്പം അവരെ ആക്രമിച്ച മതമൗലികവാദികളെ ശിക്ഷിക്കുവാനും ഛത്തീസ്‌ഗഡ് ഭരണകൂടം തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ബ്ലോക്ക് ജനറൽ സെക്രട്ടറി ജോസ് പനയ്ക്കച്ചാലി, ജോസഫ് മുകാല,ജോയി വടക്കേചാരംതൊട്ടിയിൽ,ഷൈജു പാലയ്ക്കൽ, തോമസ് തണ്ണിപ്പാറ തുടങ്ങിയവർ സംസാരിച്ചു.