Drisya TV | Malayalam News

പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ കർക്കിടക വാവു ബലിതർപ്പണത്തിന് ഒരുക്കങ്ങളായി

 Web Desk    22 Jul 2025

പൂവരണി: തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ കർക്കിടക വാവ് ബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.  2025 ജൂലൈ മാസം ഇരുപത്തിനാലാം തീയതി വ്യാഴാഴ്ച പുലർച്ചെ നാലുമണി മുതൽ ക്ഷേത്രക്കടവിൽ ബലിതർപ്പണം നടത്തുവാനുള്ള സൗകര്യം ഉണ്ട്. ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം,  തിലഹവനം, ഒറ്റനമസ്കാരം, കൂട്ടനമസ്‌കാരം എന്നിവയ്ക്ക് പ്രത്യേക സൗകര്യം ഉണ്ട്.  ക്ഷേത്ര ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ശ്രീ. വിഷ്ണു നമ്പൂതിരി കല്ലമ്പള്ളി ഇല്ലം മുഖ്യ കാർമികത്വം വഹിക്കും. പുഴക്കടവും പരിസരവും പന്തൽക്കെട്ടി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രക്കടവിൽ  ബലിതർപ്പണത്തിന് സുനിൽകുമാർ വികെ.  വടക്കേപ്പറമ്പിൽ നേതൃത്വം നൽകും. 
ക്ഷേത്രത്തിൻറെ ഗ്രൗണ്ടിലും സമീപത്തുള്ള പുരയിടത്തിലും വാഹന പാർക്കിഗിംന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് ക്ഷേത്രം ഉപദേശക സമിതി സൗജന്യ ഔഷധക്കഞ്ഞി വിതരണം ചെയ്യും. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒഴുകുന്ന മീനച്ചിൽ തോടിന്റെ സന്നിധ്യംകൊണ്ട് ഇവിടെ ബലിതർപ്പണം നടത്തുന്നത് കാശിക്ക് തുല്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. 

  • Share This Article
Drisya TV | Malayalam News