വിവാദങ്ങൾക്കൊടുവിൽ സുരേഷ് ഗോപി നായകനായ 'ജെഎസ്പെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള', ചിത്രത്തിന് സെൻസർ ബോർഡിൻ്റെ പ്രദർശനാനുമതി. ചിത്രം 18-ന് തീയേറ്ററുകളിലെത്തിയേക്കും. യു/എ 16+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.സെൻസർ ബോർഡ് നിർദേശങ്ങൾ പ്രകാരമുള്ള എഡിറ്റ് ചെയ്‌ത പതിപ്പ് കഴിഞ്ഞ ദിവസം സർട്ടിഫിക്കേഷനായി അയച്ചിരുന്നു. വെള്ളിയാഴ്‌ച തന്നെ സെൻസർ ബോർഡ് ചിത്രം കണ്ടുവിലയിരുത്തി. തുടർന്നാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്.