ധ്യാൻ ശ്രീനിവാസൻ, സിജു വിൽസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഒ.ടി.ടിയിലേക്ക്. നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നും സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങൾ പുറത്ത് വന്നിട്ടില്ല.
മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ, രാഹുൽ ജി. എന്നിവരാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ ടൈറ്റിൽ കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. സിജു വിൽസൺ സിഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്, കോട്ടയം നസീർ, സീമ ജി നായർ, റോണി ഡേവിഡ്, അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവൻ നവാസ്, നിർമ്മൽ പാലാഴി, ജോസി സിജോ എന്നിവരാണ്.