കമേഴ്‌സ്യല്‍ പൈലറ്റുകളാകാനുള്ള യോഗ്യതയില്‍ സുപ്രധാന മാറ്റം വരുത്താന്‍ ആലോചിക്കുകയാണ് ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). പ്ലസ് ടുവിന് ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിക്കാത്ത കുട്ടികള്‍ക്കും ഇനി വാണിജ്യ പൈലറ്റാകാന്‍ പരിശീലനം നേടാം. നിലവില്‍ കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് എടുക്കണമെങ്കില്‍ പന്ത്രണ്ടാം ക്ലാസില്‍ സയന്‍സ് പഠിക്കേണ്ടതുണ്ട്. 1990കള്‍ മുതലുള്ള നിയമമാണിത്. അതേസമയം വിദ്യാഭ്യാസ യോഗ്യതയ്ക്ക് പുറമെ, മെഡിക്കല്‍ ഫിറ്റ്‌നസ് മാനദണ്ഡത്തില്‍ വിട്ടുവീഴ്ച്ചയൊന്നുമുണ്ടാകില്ല.
പൈലറ്റ് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് റാങ്കിങ് സംവിധാനം കൊണ്ടുവരാനും ഡിജിസിഎ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2023ല്‍ 1622 കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സുകളാണ് ഡിജിസിഎ ഇഷ്യു ചെയ്തത്. 2022ല്‍ ഇത് 1165 ആയിരുന്നു. 22.5 ശതമാനമാണ് കമേഴ്‌സ്യല്‍ പൈലറ്റുകളില്‍ വനിതകളുടെ വിഹിതം.