1,200 കിലോമീറ്ററോളം വരുന്ന ആദ്യയാത്ര പൂർത്തിയാക്കി രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ. ഹരിയാനയിലെ ജിന്ധിനും സോനിപാത്തിനും ഇടയിലുള്ള പാതയിലാണ് ഈ മാസം 17ന് ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു ഫ്ലാഗ് ഓഫ് ചെയ്തത്. ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ ട്രെയിൻ വൈദ്യുതി ഉല്പാദിപ്പിക്കുകയെന്ന് റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
കൂടാതെ പുകയോ ടെയിൽ പൈപ്പ് കാർബൺ എമിഷനോ ഇല്ലാതെ ജലനീരാവി മാത്രം ഉല്പാദിപ്പിച്ച് കൊണ്ടായിരിക്കും ഈ ട്രെയിൻ സഞ്ചരിക്കുക. ഇന്ത്യൻ റെയിൽവേയുടെ തദ്ദേശ സംരംഭമാണിതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ജിങ് - സോനിപാത് റൂട്ടിലെ പരീക്ഷണം വിജയകരമായ സാഹചര്യത്തിൽ ഡൽഹി റൂട്ടിലെ പരീക്ഷണം താമസിക്കാതെ ആരംഭിക്കും.