Drisya TV | Malayalam News

ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഓൺ അറൈവൽ നയം പരിഷ്‌കരിക്കാനൊരുങ്ങി യുഎഇ

 Web Desk    2 Jul 2026

ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഓൺ അറൈവൽ നയം പരിഷ്‌കരിക്കാനൊരുങ്ങി യുഎഇ.യുകെ റസിഡൻസ് വിസ കൈവശമുള്ള ഇന്ത്യക്കാ‌ർക്കുള്ള വിസ ഓൺ അറൈവൽ സൗകര്യത്തിൽ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ നീക്കം.പ്രഖ്യാപനമുണ്ടായെങ്കിലും പുതുക്കിയ നിയമങ്ങൾ എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

പുതിയ നിയമം നടപ്പിലാക്കിയാൽ, യുകെ റസിഡൻസ് വിസ മാത്രമുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് 14 ദിവസത്തെ വിസ ഓൺ അറൈവൽ സൗകര്യം പ്രയോജനപ്പെടുത്താനാകില്ല.ഈ നീക്കം വിനോദസഞ്ചാരികളെയും ബിസിനസ് യാത്രക്കാരെയും യുഎഇയിലേക്കുള്ള ഹ്രസ്വ യാത്രകൾക്കായി യുകെ റസിഡൻസ് വിസ ഉപയോഗിക്കുന്നവരെയും ബാധിക്കും.എന്നിരുന്നാലും എല്ലാ ഇന്ത്യക്കാരെയും ഇത് ബാധിക്കില്ല.

 സാധുവായ യുഎസ് വിസിറ്റ് വിസ, യുഎസ് ഗ്രീൻ കാർഡ്, യൂറോപ്യൻ യൂണിയൻ വിസിറ്റ് വിസ അല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ റസസിഡൻസ് വിസ എന്നിവ കൈവശമുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് 14 ദിവസത്തെ വിസ ഓൺ അറൈവലിനുള്ള യോഗ്യത തുടരും.മാത്രമല്ല, ഇവർക്ക് ഈ വിസ 14 ദിവസത്തേക്ക് കൂടി നീട്ടാനും കഴിയും.യാത്ര പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ നിയമങ്ങളും വ്യവസ്ഥകളും യാത്രക്കാർ പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.

  • Share This Article
Drisya TV | Malayalam News