Drisya TV | Malayalam News

"ഒരു സിലിണ്ടർ എൽപിജി നൽകിയാൽ ഒരു മാസം ബിരിയാണി സൗജന്യം'പരസ്യവുമായി ഹോസുരിലെ ഹോട്ടൽ

 Web Desk    26 Mar 2026

"ഒരു സിലിണ്ടർ എൽപിജി നൽകിയാൽ ഒരു മാസം ബിരിയാണി സൗജന്യം'. ബിരിയാണിക്ക് പ്രശസ്ത‌മായ ഹൊസുരിലെ ഈറോഡ് അമ്മെ മെസ് ആണ് എൽപിജി പ്രതിസന്ധി മറികടക്കാൻ ഇൻസ്റ്റഗ്രാമിലൂടെ ഇങ്ങനെ പരസ്യം നൽകിയത്. 300 രൂപയുടെ മട്ടൻ ബിരിയാണിയോ 190 രൂപയുടെ ചിക്കൻ ബിരിയാണിയോ കഴിക്കാമെന്നതായിരുന്നു ഓഫർ. 15 ദിവസത്തിനിടെ ആറുപേർ സിലിണ്ടറുമായി എത്തി.

സൗജന്യ ബിരിയാണിക്കുവേണ്ടിയാണ് ആളുകൾ സിലിണ്ടർ കൊണ്ടുതന്നത് എന്ന് കരുതുന്നില്ലെന്ന് പർച്ചേസ് മാനേജർ എസ് അശോക് പറഞ്ഞു. സിലിണ്ടർ നൽകിയവർ ഒന്നോ രണ്ടോ ദിവസം മാത്രമേ ബിരിയാണി കഴിച്ചുള്ള. ഒരുപാട് ആളുകൾക്ക് ഉപയോഗപ്രദമാകുമെന്ന് കരുതിയതുകൊണ്ടാകാം സിലിണ്ടർ നൽകിയതെന്നും അത് അവരുടെ നല്ലമനസാണ് കാണിക്കുന്നതെന്നും അശോക് പറഞ്ഞു

  • Share This Article
Drisya TV | Malayalam News