ഡൽഹിയിൽ നടന്ന സി ജെ പി പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും സുരക്ഷാ സേനയ്ക്കെതിരെയും അധിക്ഷേപകരമായ പോസ്റ്റുകൾ പങ്കുവെച്ച സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമകൾക്ക് നോട്ടീസ് അയച്ച് ഡൽഹി പോലീസ്.പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതരത്തിൽ പോസ്റ്റുകൾ ഇട്ട വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെടുകയും ഇവ നീക്കംചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ ചില ന്യൂസ് പോർട്ടലുകൾക്കടക്കം ഡൽഹി പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രതിഷേധങ്ങളെക്കുറിച്ച് വ്യാജ കഥകളും ഡീപ് ഫേക്ക് വീഡിയോകളും പ്രചരിപ്പിച്ച, പാകിസ്താനുമായി ബന്ധമുള്ള 400-ലധികം സോഷ്യൽ മീഡിയ ഹാൻഡിലുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡൽഹി പോലീസ് വ്യക്തമാക്കി.പോലീസിന്റെ സൈബർ, സോഷ്യൽ മീഡിയ മോണിറ്ററിങ് ടീമുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്. നിയമവിരുദ്ധമായ ഉള്ളടക്കം കണ്ടെത്തിയാൽ അക്കൗണ്ട് ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുന്നത് തുടരുമെന്നും അധികൃതർ വ്യക്തമാക്കി.